സാംസ സാംസ്കാരിക സമിതി അന്താരാഷ്ട്ര നഴ്സസ് ഡേ വിപുലമായി ആഘോഷിച്ചു

ബഹ്റൈനിലെ സാംസ സാംസ്കാരിക സമിതിയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി കാൻസർ കെയർ ഗ്രൂപ്പിന്റെയും കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ അന്താരാഷ്ട്ര നഴ്സസ് ഡേ വിപുലമായി ആഘോഷിച്ചു. ആരോഗ്യമന്ത്രാലയം പ്രതിനിധിയും പബ്ലിക്ക് ഹെൽത്ത് ഡയറക്ടറുമായ ഡോ മുഹമ്മദ് അബ്ദുൽ മജീദ് അൽ അവാദി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
sdfgdfg
sdgs
ഗവൺമെന്റ് ഹോസ്പിറ്റൽസ് ചീഫ് ഓഫ് മെഡിക്കൽ സെർവീസസ് ഡോ ഹാസെം അൽ ആലി, ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോക്ടർ അബ്ദുൽ റഹ് മാൻ ഫഖ്‌റൂ, ഫിലിപ്പൈൻസ് എംബസി അറ്റാഷെ ലൂസിയ റമ്മിരെസ്, കിംസ്ഹെൽത്ത് ഹോസ്പിറ്റൽ & റോയൽ ഹോസ്പിറ്റൽ സി ഇ ഒ ഡോക്ടർ ശരീഫ് സെഹാദുല്ല, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോക്ടർ പിവി ചെറിയാൻ, ഡോക്ടർ ബാബുരാമചന്ദ്രൻ, ഡോക്ടർ കൃതിക തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. സാംസ ജനറൽ സെക്രട്ടറി അനിൽ കുമാർ എ വി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ മുരളി കൃഷ്ണൻ ആശംസകൾ നേർന്ന ചടങ്ങിൽ ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിൽ 25 വർഷം പൂർത്തിയാക്കിയ ഗവണ്മെന്റ് പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ പരിചയ സാമ്പത്തുള്ള 27 നഴ്സു മാരെ ചടങ്ങിൽ ആദരിച്ചു. ഇവർക്കു മെമോന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് സാംസ ലേഡീസ് വിങ്ങിന്റെ നേതൃത്വ ത്തിൽ സാംസ യുടെ 40 ഓളം അംഗങ്ങൾ കാൻസർ രോഗികൾക്കുവേണ്ടി ഹെയർ ഡൊണേഷൻ ചെയ്തു. ഇവർക്കും മെമോന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
dsfsg