സാംസ സാംസ്കാരിക സമിതിയുടെ പത്താം വാർഷികാഘോഷം മെയ് 12ന്

ബഹ്റൈനിൽ പ്രവർത്തിക്കുന്ന സാംസ സാംസ്കാരിക സമിതിയുടെ പത്താം വാർഷികാഘോഷം മെയ് 12ന് വൈകീട്ട് ഏഴ് മണി മുതൽ 10 മണി വരെ ഉമൽഹസമിലെ കിംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഇതിനോടൊപ്പം അന്താരാഷ്ട്ര നഴ്സ്സ് ദിനാഘോഷവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈനിലെ വിവിധ സർക്കാർ, സ്വകാര്യ അശുപത്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 25ഓളം നഴ്സുമാരെ പരിപാടിയിൽ ആദരിക്കും. ഇത് കൂടാതെ ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പുമായി സഹകരിച്ച് സാംസ വനിത വിഭാഗം പ്രവർത്തകർ നൽകുന്ന കേശദാന പരിപാടിയും തദവസരത്തിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 30തോളം പേരാണ് കേശദാനത്തിനായി മുമ്പോട്ട് വന്നിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന മുടി കാൻസർ രോഗികളുടെ വിഗ് നിർമ്മാണത്തിനായി ബഹ്റൈൻ കാൻസർ കെയർ സൊസെറ്റിക്ക് കൈമാറുമെന്നും സാംസ ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സാംസ പ്രസിഡണ്ട് ബാബു മാഹി, ജനറൽ സെക്രട്ടറി അനിൽ കുമാർ കെ വി, പ്രോഗ്രാം കൺവീനർ മുരളീ കൃഷ്ണൻ, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ പി വി ചെറിയാൻ, ജനറൽ സെക്രട്ടറി കെ ടി സലീം, കിംസ് പ്രതിനിധി പ്യാരിലാൽ, സാംസ ഭാരവാഹികളായ നിർമ്മല ജേക്കബ്, രശ്മി അമൽ എന്നിവർ പങ്കെടുത്തു.
sadas