സഗയയിൽ പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റ് ആശുപത്രി അൽ ഹിലാൽ പ്രീമിയർ ആശുപത്രി എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു


സഗയയിൽ പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റ് ആശുപത്രി ഏറ്റെടുത്ത് അൽ ഹിലാൽ പ്രീമിയർ ആശുപത്രി എന്ന പേരിൽ പ്രവർത്തനമാരംഭിച്ചതായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിൻ്റെ ബഹ്റൈനിലെ പത്താമത്തെ ശാഖയും രണ്ടാമത്തെ ആശുപത്രിയുമായിരിക്കും അൽ ഹിലാൽ പ്രീമിയർ ഹോസ്‌പിറ്റൽ. വാർത്താസമ്മേളനത്തിലും സോഫ്റ്റ് ലോഞ്ചിലും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്‌ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, സിഇഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡണ്ട് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ, മെഡിക്കൽ ഡയറക്ടർ ഡോ. അമർ അൽ-ഡെറാസി എന്നിവർ പങ്കെടുത്തു.

65 കിടക്കകളുള്ള ഈ ആശുപത്രിയിൽ മികച്ച സേവനങ്ങളോടെ പരിചരണം നൽകാൻ വിദഗ്‌ധരുടെ ഒരു മികച്ച സംഘമുണ്ടാകുമെന്നും, കാർഡിയോളജി, ഗ്യാസ്ട്രോഎൻട്രോളജി, യൂറോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ബാരിയാട്രിക് സർജറി, പീഡിയാട്രിക്‌സ്‌, ഇ.എൻ.ടി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ദന്തചികിത്സ, ഓർത്തോപീഡിക്‌സ്, ഇന്റേണൽ മെഡിസിൻ, ന്യൂറോളജി, ന്യൂറോ സർജറി തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കുമെന്നും അൽ ഹിലാൽ അധികൃതർ വ്യക്തമാക്കി. വാർത്താസമ്മേളനത്തോടനുബന്ധിച്ച് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ പുതിയ ലോഗോ പ്രകാശനവും ടീസർ വീഡിയോ പ്രകാശനവും നടന്നു.

article-image

dxfd

article-image

sdfsf

You might also like

Most Viewed