വടകര സഹൃദയ വേദിയുടെ വനിതാ വിഭാഗത്തിന്റെ 2025-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു


ബഹ്‌റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ വനിതാ വിഭാഗത്തിന്റെ 2025-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. സംഘടനയുടെ പ്രസിഡണ്ട് അഷ്റഫ് എൻ.പി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രക്ഷാധികാരി ആർ.പവിത്രൻ, സെക്രട്ടറി എം.സി പവിത്രൻ, വൈസ് പ്രസിഡണ്ട് എം എം ബാബു, കലാ വിഭാഗം സെക്രട്ടറി സുനിൽ വില്യാപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.

സഹൃദയ വേദിയുടെ ഒട്ടനവധി വനിതാ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ സന്ധ്യ വിനോദ് (പ്രസിഡണ്ട്), ശ്രീജി രഞ്ജിത്ത് (സെക്രട്ടറി) അനിത ബാബു (ട്രഷറർ), നിഷ വിനീഷ് (വൈസ് പ്രസിഡണ്ട്), പ്രീജ വിജയൻ (ജോയിന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.

വടകര സഹൃദയ വേദിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 2025 മെയ് 1 മുതൽ 31 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾക്ക് 66916711 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

dscfdfs

article-image

fgdfg

You might also like

Most Viewed