രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ സ്വദേശികളെ നിയമിക്കാൻ ആവശ്യപ്പെടുന്ന നിർദേശം ബഹ്റൈൻ ശൂറ കൗൺസിൽ തള്ളി

രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ സ്വദേശികളെ നിയമിക്കാൻ ആവശ്യപ്പെടുന്ന നിർദേശം ബഹ്റൈൻ ശൂറ കൗൺസിൽ തള്ളി . കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വോട്ടിനിട്ട നിർദേശത്തെ എതിർത്ത് വോട്ട് ചെയ്തത് 19 പേരാണ്. അതേസമയം പത്ത്പേർ നിർദേശത്തെ അനുകൂലിച്ചു. 1998 ലെ സ്വകാര്യ വിദ്യാഭ്യാസ നിയന്ത്രണങ്ങൾക്കായി കൊണ്ടുവന്ന നിയമത്തിൽ ഭേദഗതി ആവശ്യപ്പെടുന്ന ഈ നിർദേശം നേരത്തെ ബഹ്റൈൻ പാർലമെന്‍റ് അംഗീകരിച്ചിരുന്നു.
അതിനെത്തുടർന്നാണ് വിഷയം ശൂറ കൗൺസിലിന് മുന്നിലെത്തിയത്. സ്വകാര്യ സ്കൂളുകളിലെ അധ്യാപനം, പരിശീലനം, ഭരണപരമായ തസ്തികകൾ എന്നിവയിലെല്ലാം ബഹ്റൈനികൾക്ക് മുൻഗണന നൽകണമെന്നായിരുന്നു നിർദേശത്തിന്‍റെ ലക്ഷ്യം. ഈ നിർദേശം നടപ്പാക്കുന്നതിലുള്ള സാധ്യതകളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മന്ത്രി ഗാനിം അൽ ബുഐനൈയ്ൻ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ് വോട്ടെടുപ്പ് നടന്നത്.
അതേസമയം ബഹ്റൈനി സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിൽ സർക്കാറിന് വ്യക്തമായ പ്രതിബദ്ധതയുണ്ടെന്നും പ്രതിവർഷം 2500 മുതൽ 3000 വരെ ബഹ്റൈനികളെ നിയമിക്കുന്നുണ്ടെന്നും നിയമകാര്യ, ആക്ടിങ് തൊഴിൽ മന്ത്രി യൂസിഫ് ഖലഫ് പറഞ്ഞു.
ssfs