വോയ്സ് ഓഫ് മാമ്പ ബഹ്റൈൻ ചാപ്റ്റർ മെയ് ദിനത്തിൽ സ്പോർട്സ് ഡെ'യും മെയ് ദിന'വും സംഘടിപ്പിച്ചു

വോയ്സ് ഓഫ് മാമ്പ ബഹ്റൈൻ ചാപ്റ്റർ മെയ് ദിനത്തിൽ 'കളിപ്പോര് ' എന്ന പേരിൽ സ്പോർട്സ് ഡെ'യും മെയ് ദിന'വും സംഘടിപ്പിച്ചു. പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ സിവി നാരായണനും, സുബൈർ കണ്ണൂരും തൊഴിലാളി ദിന സന്ദേശങ്ങൾ കൈമാറി. ഷറഫുദ്ധീൻ തൈവളപ്പിൽ, സിറാജ് റിയ ട്രാവൽ, എന്നിവർ വോയ്സ് ഓഫ് മാമ്പയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
dsfsdf
asdas
നൗഫൽ ചെട്ടിയാരത്ത്, ഖാദർ കേളോത്ത്, ഇഖ്ബാൽ ചെട്ടിയാരത്ത് ബഷീർകേളോത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മാമ്പയിലെ, മല്ലിക്കണ്ടി, മുഴപ്പാല, ആനേനിമെട്ട, കൊവ്വൽ എന്നീ പ്രദേശങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് യഥാക്രമം അബ്ദുൾ ഖാദർ, കേളോത്ത്, വഹീദ് തൈക്കണ്ടി, എപി റഫീഖ്, ഷറഫുദ്ധീൻ തൈവളപ്പിൽ എന്നിവർ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി.
വോയ്സ് ഓഫ് മാമ്പ'യുടെ സ്ഥാപക നേതാക്കളിൽ ഒരാളായ വഹീദ് തൈക്കണ്ടിയെ ചടങ്ങിൽ വെച്ച് ആദരിച്ചു. വിവിധയിനം, മത്സരങ്ങളിൽ സ്ത്രീകളും, കുട്ടികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു. മാമ്പ ചാലഞ്ചേഴ്സിൻ്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തിരിച്ച് ക്രിക്കറ്റ് മത്സരങ്ങളും നടന്നു.
dfdf