വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിക്കെതിരെ കേസ്; അക്ഷയ സെന്‍റർ ജീവനക്കാരി കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിക്കെതിരെ കേസെടുത്ത് പോലീസ്. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ ഇരുപതുകാരനെതിരെ കേസെടുത്തത്. വിദ്യാർഥി ഒരു മണിക്കൂറോളം പരീക്ഷ എഴുതിയശേഷമാണ് ഇതേ നമ്പറിൽ മറ്റൊരു വിദ്യാർഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്‍ററിലാണ് വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ സംഭവത്തിൽ അക്ഷയ സെന്‍റർ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ സെന്‍റർ ജീവനക്കാരിയായ ഗ്രീഷ്മയാണ് പിടിയിലായത്. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയത് നെയ്യാറ്റിൻകരയിലുള്ള അക്ഷയ സെന്‍ററിലാണ്. വിദ്യാർഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നതായി ജീവനക്കാരി പറഞ്ഞു. എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയതിനാൽ പിന്നീട് വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയതാണെന്നും ജീവനക്കാരി പറഞ്ഞു.
dsffdesfasd