കാക്കൂർ ബഹ്റൈൻ പ്രവാസികൾക്ക് പുതിയ കൂട്ടായ്മ


ബഹ്റൈൻ പ്രവാസികളായ കോഴിക്കോട് ‌ ജില്ലയിലെ കാക്കൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈന്താട് പ്രദേശത്തുനിന്നുള്ള ആളുകളുടെ കൂട്ടായ്മ രൂപംകൊണ്ടു. ഷംഷാദ് കാക്കൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ, റിയാസ് ടി.കെ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി യോഗം ഉദ്‌ഘാടനം ചെയ്തു.

കൂട്ടായ്മയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദമായി യോഗം ചർച്ച ചെയ്തു. പരിപാടിയിൽ അതിഥികളായി നാട്ടിൽ നിന്നുമെത്തിയ മുഹമ്മദിനെയും, സൗദിയിൽ നിന്നും എത്തിയ റഷീദ് പറമ്പോനയെയും സ്നേഹോപഹാരം നൽകി ആദരിച്ചു.

അബ്ദുൽ റഷീദ്, അഷ്‌റഫ്, രാജേഷ്, നസീർ പി.കെ, അബ്ദുൽ സലാം, സുബിനാസ്, അൻസാർ, ജസീൽ പറമ്പത്ത് എന്നിവർ ആശംസകൾ നേർന്നു.

article-image

dgdfg

You might also like

Most Viewed