പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികം ആഘോഷിച്ചു


പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികം ആഘോഷിച്ചു. കിംസ് ഹെൽത്തിന്റെ ഉമ്മൽ ഹസം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകർ, സാംസ്‌കാരിക പ്രമുഖർ, നയതന്ത്ര വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളിൽ സ്ഥിരമായി പിന്തുണയും സഹകരണവും നൽകുന്ന എൽ എം ആർ എ , ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ, നാഷണാലിറ്റി ആൻഡ് പാസ്പോർട്ട് റെഗുലേട്ടറി അതോറിറ്റി, ഗവൺമെന്റ് ആശുപത്രികൾ, കിംസ് ഹെൽത്ത്‌ എന്നീ സ്ഥാപനങ്ങൾക്ക് ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ് സ്വാഗതം പറഞ്ഞു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഒ യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടുമായ സുധീർ തിരുനിലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

article-image

gf

You might also like

Most Viewed