ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തു

ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റ് കസ്റ്റംസ് അഫയേഴ്സുമായി സഹകരിച്ചാണ് സംഘത്തെ പിടികൂടിയതെന്ന് മന്ത്രാലയം അറിയിച്ചു.
16,750 ദിനാർ വിലമതിക്കുന്ന 3.35 കിലോഗ്രാം കഞ്ചാവ് ആണ്കടത്താൻ ശ്രമിച്ചത്. ഫുഡ് കാനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കേസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി.
szcd