ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് ബഹ്റൈൻ മെയ് ദിനത്തിൽ 400ലധികം തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി

തൊഴിലാളി ദിനത്തോടനുബന്ധിച്ച് ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് ബഹ്റൈൻ മൂന്ന് ദിവസം ബഹ്റൈനിലെ വിവിധ ഇടങ്ങളിൽ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചുകൊണ്ട് 400ലധികം തൊഴിലാളികൾക്ക് ഉച്ചഭക്ഷണം, ഭക്ഷണ പായ്ക്കറ്റുകൾ, മധുര പലഹാരങ്ങൾ, വാട്ടർ ബോട്ടിലുകൾ, പഴങ്ങൾ എന്നിവ വിതരണം ചെയ്തു.
ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് നടത്തിവരാറുള്ള സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായാണ് ഈ പരിപാടികൾ നടന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
dfssdf