അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ മന്നാഇ സെന്റർ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. സഅദുല്ല അൽ മുഹമ്മദി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, റയ്യാൻ മദ്റസ ചെയർമാൻ വി.പി. അബ്ദു റസാഖ്, സി.കെ. അബ്ദുല്ല എന്നിവരും സന്നിഹിതരായിരുന്നു. ക്യാമ്പിൽ നൂറ്റിഅമ്പത് പേരോളം ആളുകൾ പങ്കെടുത്തു.
പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
xcvzxv