ഐസിആർഎഫ് മെയ് ദിനത്തിൽ തൊഴിലാളികൾക്കായി സിനിമ പ്രദർശനം സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സനാബിസിലെ എപിക്സ് സിനിമാസിൽ വെച്ച് 250ഓളം തൊഴിലാളികൾക്കായി സിനിമ പ്രദർശനം സംഘടിപ്പിച്ചു.

ഗാർഹിക തൊഴിൽ ചെയ്യുന്ന സ്ത്രീകളടക്കം ഇതിൽ പങ്കാളികളായി. ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരായ ബ്രിഗേഡിയർ അമ്മാർ മുസ്തഫ അൽ-സയീദ്, അസിസ്റ്റന്റ് പബ്ലിക് സെക്യൂരിറ്റി ചീഫ് ഫോർ കമ്മ്യൂണിറ്റി അഫയേഴ്‌സ്, നെദൽ അൽ അലവി, പബ്ലിക് സെക്യൂരിറ്റി കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടർ നൂറ, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, ലുലു റീറ്റെയ്ൽ ഡയറക്ടർ ജൂസർ രൂപവാല, എപ്പിക്‌സ് സിനിമയുടെ ജനറൽ മാനേജർ സുജയ് തുടങ്ങിയവർ പങ്കെടുത്തു.

ഐസിആർഎഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ ഐസിആർഎഫ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ ആശംസകൾ നേർന്നു.

article-image

dfdf

article-image

zdfzd

article-image

zdfz

You might also like

Most Viewed