മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച മിഡിൽ സെക്ഷൻ വിദ്യാർഥികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു

മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച മിഡിൽ സെക്ഷൻ വിദ്യാർഥികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു. 2024-2025 അധ്യയന വർഷത്തെ മികച്ച നേട്ടങ്ങൾ പരിഗണിച്ചായിരുന്നു ആദരവ് നൽകിയത്.
ചടങ്ങിൽ തൊഴിൽ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈക്കി മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ഭരണസമിതി അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ ശ്രീജ പ്രമോദ് ദാസ് എന്നിവർ സന്നിഹിതരായിരുന്നു.
ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. 6 മുതൽ 8 വരെ ക്ലാസുകളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എ1 അവാർഡുകൾ സമ്മാനിച്ചു.
asdasd