ഹോപ്പ് ബഹ്റൈന്റെ പത്താം വാർഷികം മെയ് 16ന്

ഹോപ്പ് ബഹ്റൈന്റെ പത്താം വാർഷികം മെയ് 16ന് വൈകുന്നേരം 07:00 മുതൽ 11:00 വരെ ഇന്ത്യൻ ക്ലബിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുഖ്യാതിഥി ആയി അഷറഫ് താമരശ്ശേരി പങ്കെടുക്കുന്ന പരിപാടിയിൽ ഹോപ്പ് സ്ഥാപകരിൽ ഒരാളായ ചന്ദ്രൻ തിക്കോടിയും സന്നിഹിതനാകും. കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ ഒരു ചെറു വിവരണം അടങ്ങിയ ഹോപ്പ് സുവനീർ പ്രകാശനം പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്നും, പ്രശസ്ത വയലിനിസ്റ്റ് അപർണാ ബാബുവിന്റെ ലൈവ് മ്യൂസിക്കൽ ഷോ മുഖ്യ ആകർഷണമാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പരിപാടിയുടെ വിജയത്തിനായി 31 അംഗ കമ്മിറ്റി രൂപീകരിച്ചു. ഹോപ്പ് പ്രസിഡന്റ് ഷിബു പത്തനംതിട്ട കൺവീനറായുള്ള കമ്മിറ്റിയിൽ ബോബി പുളിമൂട്ടിലാണ് പ്രോഗ്രാം കോഓർഡിനേറ്റർ.
sdfs