മൈത്രി ബഹ്റൈൻ മെയ്ദിനത്തിൽ അസ്ക്കറിലുള്ള തൊഴിലാളിക്യാമ്പിൽ ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തു

മൈത്രി ബഹ്റൈൻ മെയ്ദിനത്തിൽ അസ്ക്കറിലുള്ള ഒരു തൊഴിലാളിക്യാമ്പിൽ ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തുകൊണ്ട് മെയ്ദിനം ആഘോഷിച്ചു.
പ്രസിഡന്റ് സലിം തയ്യിലിന്റെ നേതൃത്തത്തിൽ ചാരിറ്റി കൺവീനർ അൻവർ ശൂരനാട് കിറ്റുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോ ഓർഡിനേറ്റർ സുനിൽ ബാബു, മെമ്പർഷിപ്പ് കൺവീനർ അബ്ദുൾ സലിം എന്നിവർ ആശംസകൾ നേർന്നു. ട്രഷർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.
sdsg