ബഹ്‌റൈൻ നവകേരള തൊഴിലാളി ദിനം ആഘോഷിച്ചു

ബഹ്‌റൈൻ നവകേരളയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനം ബുർഹാമായിലുള്ള സിയാം ഗാരേജ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് വെച്ച് ആഘോഷിച്ചു.
പ്രശസ്ത സാഹിത്യകാരിയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ശബനി വാസുദേവ് മെയ് ദിന സന്ദേശം നൽകി. കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ഷാജി മൂതലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭാ അംഗം ജേക്കബ് മാത്യു, നവകേരള ജനറൽ സെക്രട്ടറി എ. കെ സുഹൈൽ കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ പ്രവീൺ മേല്പത്തൂർ, എസ്. വി ബഷീർ , കമ്പനി പ്രതിനിധി ഗോപകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ജോയിന്റ് സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും എക്സികുട്ടീവ് കമ്മറ്റി അംഗം രഞ്ജിത്ത്. കെ നന്ദിയും പറഞ്ഞു. കോർഡിനേഷൻ കമ്മറ്റി അംഗം രാജ് കൃഷ്ണയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി വിവിധ വിനോദ വിജ്ഞാന പരിപാടികളും സംഘടിപ്പിച്ചു.
esdsdf