കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനപരിപാടികൾ സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനപരിപാടികൾ സംഘടിപ്പിച്ചു. കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന സ്നേഹസ്പർശം 17ആമത് രക്തദാന ക്യാമ്പ്, ജുർദാബിൽ വനിതാ തൊഴിലാളികളോടൊപ്പമുള്ള ആഘോഷങ്ങൾ, സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പമുള്ള പരിപാടികൾ എന്നിവായാണ് നടന്നത്.
ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഉദ്ഘാടനം ചെയ്ത രക്തദാന ക്യാമ്പിൽ 60ൽ പരം പേർ പങ്കെടുത്തു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലഡ് ഡൊണേഷൻ കൺവീനർ വിഎം പ്രമോദ് സ്വാഗതവും ബ്ലഡ് ഡൊണേഷൻ കൺവീനർ നവാസ് കരുനാഗപ്പള്ളി നന്ദി അറിയിച്ചു.
gdfg
വനിതാവിഭാഗമായ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ ജോർദാബിലുള്ള വനിത തൊഴിലാളികളുടെ താമസസ്ഥലത്ത് ഭക്ഷണവിതരണം നടത്തി. കെ പി എ സെക്രട്ടറി അനിൽകുമാർ ഉത്‌ഘാടനം നിർവഹിച്ചു. ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പം നടന്ന മെയ് ദിന പരിപാടി കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും , ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു.