പ്രവാസി ഗൈഡൻസ് ഫോറം ലേഡീസ് വിങ്ങ് ലോക തൊഴിലാളി ദിനം ആഘോഷിച്ചു

പ്രവാസി ഗൈഡൻസ് ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ടൂബ്ലിയിലുള്ള സ്ത്രീ തൊഴിലാളികളുടെ താമസസ്ഥലത്ത് വെച്ച് ലോക തൊഴിലാളി ദിനം ആഘോഷിച്ചു.
കലാപരിപാടികളോടൊപ്പം നടന്ന ചടങ്ങിൽ കിംസ് ഹെൽത്ത് നൽകിയ ഹെൽത്ത് വൗച്ചറുകൾ, വിവിധ സമ്മാനങ്ങൾ അടങ്ങിയ കിറ്റ്, ഭക്ഷണം എന്നിവ വിതരണം ചെയ്തു. അമ്പതോളം പേർ പങ്കെടുത്തു.
പിജിഎഫ് പ്രസിഡണ്ട് ബിനു ബിജു, പിജിഎഫ് ലേഡീസ് വിങ്ങ് പ്രസിഡണ്ട് അജിത രാജേഷ്, എക്സിക്യുട്ടീവ് അംഗങ്ങളായ റോസ് ലാസർ, രശ്മി എസ് നായർ, അശ്വതി ഹരീഷ്, മിനി റോയ്, ബിന്ദു അനിൽ പിള്ള, ജിഷ അനു വില്യംസ്, ശ്രുതി എസ് പിള്ള എന്നിവർ നേതൃത്വം നൽകി.
asfdsdf
safsf