ബഹ്റൈൻ പ്രതിഭ ലോക തൊഴിലാളി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. അദ്ലിയയിലെ ബാംഗ്സാങ്ങ് തായി റെസ്റ്ററാന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കോന്നി എം.എൽ.എ. അഡ്വ. കെ യു ജെനീഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി മഹേഷ് കെ വി സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം സിവി നാരായണൻ എന്നിവർ ആശംസകൾ നേർന്നു.
മെയ് ഒന്നിന് രാവിലെ ബഹ്റൈൻ പ്രതിഭ വനിതാവേദി അസ്കറിലെ തൊഴിലാളി ക്യാമ്പിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് രണ്ട് ദിവസം നീണ്ട മെയ്ദിനാഘോഷങ്ങൾക്ക് തുടക്കമായത്. അതേദിവസം തന്നെ പ്രതിഭ സൽമാബാദ് മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സൽമാബാദ് മേഖല ഹമദ്‌ടൗണിലെ ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണവും നടത്തി.
തുടർന്ന് മനാമ മേഖലകമ്മറ്റി ദിശ 2025ന്റെ ഭാഗമായ വിപ്ലവ ഗാന മത്സരം സംഘടിപ്പിച്ചു. ഇതോടൊപ്പം മനാമ സൂഖ് യൂണിറ്റ് പായസവിതരണവും നടത്തി.
gdfsg