തൊഴിലാളി ദിനത്തിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ മേയ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

ലോക തൊഴിലാളി ദിനത്തിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ മേയ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മേയ് ഒന്നിന് അസ്‌കറിലെ മാപ്പ് റെന്റൽ കമ്പനിയുടെ ലേബർ ക്യാമ്പിൽ ഉച്ചക്ക് രണ്ടു മുതൽ നടക്കുന്ന ഫെസ്റ്റിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്, കലാ കായിക മത്സരങ്ങൾ, സമ്മാന വിതരണം, മുതിർന്ന തൊഴിലാളികളെ ആദരിക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടക്കും.
പരിപാടി വിപുലമായി നടത്താൻ സ്വാഗത സംഘം രൂപികരിച്ചു. യൂത്ത് ഇന്ത്യ രക്ഷാധികാരി സുബൈർ എം.എം, പ്രസിഡന്റ് അജ്മൽ ഷറഫുദ്ദീൻ, ഫെസ്റ്റ് കൺവീനർ അൽതാഫ്, അസിസ്റ്റന്റ് കൺവീനർ റഹീസ് സി.പി എന്നിവരെ തിരഞ്ഞെടുത്തു.
സിറാജ് വെണ്ണാറോഡി (കലാ- കായികം), ജെയ്സൽ കായണ്ണ (മെഡിക്കൽ),സിറാജ് കിഴുപുള്ളിക്കര (വിഭവ സമാഹരണം), അബ്ദുൽ അഹദ് (വളന്റിയർ ക്യാപ്റ്റൻ), ജുനൈദ് (ഗസ്റ്റ്) എന്നിവരെ ചുമതലപ്പെടുത്തി.
vch