ബഹ്റൈൻ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു


പ്രവാസി ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ബഹ്റൈൻ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. സീഫിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസി കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും 30ലധികം ഇന്ത്യന്‍ പൗരന്മാരും പങ്കെടുത്തു.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ബംഗാളി ഭാഷകളിലായിരുന്നു ഓപൺ ഹൗസ് നടന്നത്. 68 ഇന്ത്യൻ തടവുകാരെ അടുത്തിടെ മോചിപ്പിച്ച ബഹ്റൈന്‍റെ തീരുമാനത്തിൽ ഹമദ് രാജാവിനും കിരീടാവകാശിക്കും മറ്റ് അധികാരികൾക്കും അംബാസഡർ നന്ദി അറിയിച്ചു.

ഏപ്രിൽ ഒന്നുമുതൽ ഡബ്ല്യു.ഇ.എഫ് പാസ്പോർട്ട്, വിസ, മറ്റു കോൺസുലർ സേവന ഫീസ് എന്നിവ പരിഷ്കരിച്ചതായും അംബാസഡർ അറിയിച്ചു. പുതുക്കിയ ഫീസുകളുടെ വിശദാംശങ്ങൾ മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും പരിഹരിച്ചതായി അറിയിച്ച അംബാസിഡർ ഓപൺ ഹൗസിൽ പങ്കെടുത്ത എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും സന്നദ്ധപ്രവർത്തകർക്കും എംബസിയുടെ പാനൽ അഭിഭാഷകർക്കും നന്ദി രേഖപ്പെടുത്തി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed