എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്റെ ഇഫ്ത്താർ കിറ്റ് വിതരണം ശ്രദ്ധേയമാകുന്നു


നോമ്പുതുറക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ പ്രയാസപ്പെടുന്നവർ, കാൽ നടയാത്രക്കാർ എന്നിവർക്കായി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ നൽകിവരുന്ന ഇഫ്ത്താർ കിറ്റ് വിതരണം ശ്രദ്ധേയമാകുന്നു. ഈത്തപ്പഴം, ഫ്രൂട്സ്, വെള്ളം എന്നിവയടങ്ങുന്ന ക്യാപിറ്റൽ ഗവർണറേറ്റിന്റെ ഭക്ഷണ കിറ്റാണ് നൽകി വരുന്നത്.

ഇഫ്ത്താർ കിറ്റിന്റെ വിതരണോദ്ഘാടനം ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്‌മദ് അബ്ദുൽ വാഹിദ് അൽ കറാത്ത നിർവഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ, എസ്.എം. അബ്ദുൽ വാഹിദ്, വി.കെ. കുഞ്ഞഹമദ് ഹാജി, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് സജീർ പന്തക്കൽ, ജോയന്റ് സെക്രട്ടറി അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, ഓർഗനൈസിങ് സെക്രട്ടറി മോനു മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.

റാഷിദ്, ഷെമീർ, നിയാസ്, ജസീർവാരം എന്നി വിഖായ അംഗങ്ങൾ വിതരണങ്ങൾക്ക് നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ സമസ്തയുടെ വിവിധ ഏരിയകളിൽ കൺവീനർമാരുടെ നേതൃത്വത്തിൽ ഇഫ്താർ ടെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

sdfsf

You might also like

  • Straight Forward

Most Viewed