അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു


അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ഇഫ്‌താർ അൽ ഫുർഖാൻ സെന്റർ അഡ്മിനിസ്റ്റ്രേറ്റർ ശൈഖ്‌ മുദഫ്ഫർ അൽമീർ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ട്യൻ വരദ പിള്ളൈ, കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ട്രഷറർ മുസ്റ്റഫ കെപി, എബ്രഹാം ജോൺ, ബിനു കുന്നന്താനം, രാജു കല്ലുമ്പുറം, അബ്ദുൽ അസീസ്‌ ടിപി, രിസാലുദ്ദീൻ, ഷാനവാസ്‌, ഹംസ മേപ്പാടി, നൂറുദ്ദീൻ ഷാഫി, അബ്ദുൽ വാഹിദ്‌, ബഷീർ അമ്പലായി, ഇസ്‌ഹാഖ്‌ പികെ, ശാഫി വേളം, ബഷീർ മാത്തോട്ടം എന്നീ പ്രമുഖർ പങ്കെടുത്തു.

അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി അബ്ദുൽ മജീദ്‌ തെരുവത്ത്‌, നഷാദ്‌ പിപി അധ്യാപികമാരായ ആരിഫ അബ്ദുല്ലാഹ്‌, ബിനു റഹ്‌മാൻ, സമീറാ അനൂപ്‌, സാജിദ നജീബ്‌, സജ്‌ലാ മുബാറക്‌ എന്നിവർ അഥിതികളെ സ്വീകരിച്ചു. അൽ ഫുർഖാൻ മലയാളം പ്രസിഡന്റ്‌ സൈഫുല്ല ഖാസിം ആമുഖ ഭാഷണം നിർവഹിച്ച പരിപാടിയിൽ മൂസാ സുല്ലമി റമദാൻ സന്ദേശം നൽകി.

അൽ ഫുർഖാൻ മലയാളം ജനറൽ സെക്രട്ടറി സുഹൈൽ മേലടി നന്ദി പ്രകാശിപ്പിച്ചു.

article-image

sdfgdsg

You might also like

  • Straight Forward

Most Viewed