ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ലോഗോ പ്രകാശനം ചെയ്തു


ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ലോഗോ പ്രകാശനം ചെയ്തു. റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു.

ഐക്യവും സമാധാനവും വർധിപ്പിക്കാനായി കായികത്തെ ബഹ്റൈൻ ഉപയോഗിക്കുമെന്നും ഗെയിംസ് നടത്തിപ്പിനായി ബഹ്റൈനെ തിരഞ്ഞെടുത്തതിന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയോട് കടപ്പാടുണ്ടെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ഗെയിംസിന്റെ ചരിത്രവും ബഹ്റൈന്റെ സാംസ്‌കാരിക നേട്ടങ്ങളും ഉൾപ്പെടുന്ന വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. അനാച്ഛാദനം ചെയ്ത ലോഗോയിൽ അറബി ലിപി, ഒളിമ്പിക് നിറങ്ങൾ, സൂര്യചിഹ്നം, ബഹ്റൈനെ പ്രതിനിധീകരിക്കുന്ന സൂചകം എന്നിവയുണ്ട്. ഈ വർഷം ഒക്ടോബർ 22 മുതൽ 30വരെ നടക്കുന്ന ഗെയിംസിൽ 45 രാജ്യങ്ങളിൽനിന്നുള്ള കായിക താരങ്ങൾ 15 വേദികളിലായി മാറ്റുരക്കും.

article-image

jhgjh

You might also like

  • Straight Forward

Most Viewed