കെ.എം.സി.സി ഹെൽത്ത് വിങ് ഉദ്ഘാടന പരിപാടി നടത്തി

കെ.എം.സി.സി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത് വിങ് ഉദ്ഘാടനവും ഐ.എം.സി ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. റുബീന ആരോഗ്യ ക്ലാസിന് നേതൃത്വം നൽകി. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. നൂറിൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ സൗജന്യ ചെക്കപ്പും തുടർ ചെക്കപ്പിന് സൗജന്യ നിരക്കിലുള്ള കൂപ്പണും നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ. അബ്ദുൽ അസീസ്, ഷഹീർ കാട്ടാമ്പള്ളി, കോഴിക്കോട് ജില്ല സെക്രട്ടറി സി.എം. കുഞ്ഞബ്ദുല്ല, ഐ.എം.സി പ്രതിനിധി ആൽബിൻ ജോസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ടി.ടി. അഷ്‌റഫ് സ്വാഗതവും റഫീഖ് കുന്നത് നന്ദിയും പറഞ്ഞു.
qweefrwerwew