ഐ.എല്‍.എ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് സെർട്ടിഫിക്കേറ്റ് വിതരണം നടന്നു

കുറഞ്ഞ വരുമാനക്കാര്‍ക്കായുള്ള ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍സംഘടിപ്പിച്ച രണ്ട് മാസത്തെ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളുടെ സെർട്ടിഫിക്കേറ്റ് വിതരണം നടന്നു. ബഹ്റൈനില്‍ താമസിക്കുന്ന വിദേശികളായ താഴ്ന്ന വരുമാനക്കാരെ ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന ആശയവിനിമയ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുക, ജോലിയിലും സാമൂഹിക ഇടപെടലുകളിലും കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ബിരുദദാനച്ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിങ് മുഖ്യാതിഥിയായി. ചടങ്ങിൽ മാക്‌സ്‌വെൽ ലീഡർഷിപ് സർട്ടിഫൈഡ് എക്‌സിക്യൂട്ടിവ് ഡയറക്‌ടറായ മിസ് ടോസിൻ അരോവോജോലു, ബഹ്‌റൈൻ യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് ഫാക്കൽറ്റി ഡോ. ഷിമിലി പി. ജോൺ എന്നിവരും പങ്കെടുത്തു. സ്വസ്തി, ഡോ. റൂബി, നിഷ, സിസിലിയ എന്നിവരുൾപ്പെടെ വിദഗ്ധരായ അധ്യാപകരാണ് പരിശീലനം നൽകിയത്.
afsfadesadefsadsf