വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ റവന്യൂ ബ്യൂറോ ആഗസ്റ്റിൽ 157 സ്ഥാപനങ്ങളിൽ പരിശോധന നടത്തി


വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ റവന്യൂ ബ്യൂറോ ആഗസ്റ്റിൽ 157  സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വാറ്റ് നിയമം യഥാവിധി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൻറെയും ഭാഗമായാണ് വിവിധ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. അഞ്ചു ഗവർണറേറ്റുകളിലും പ്രാദേശിക മാർക്കറ്റുകളിലായിരുന്നു പരിശോധന നടന്നത്.

ഇതിൽ 37 വാറ്റ് ലംഘനങ്ങൾ കണ്ടെത്തി.   പരിശോധനയിൽ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വ്യാപാരികൾക്കെതിരെ  നടപടിയെടുക്കുമെന്ന് എൻ.ബി.ആർ അറിയിച്ചു.  അഞ്ച് വർഷം തടവും വാറ്റ് നിയമം അനുസരിച്ച് അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും വരെ ഇവർക്ക് ശിക്ഷ ലഭിക്കാം.  

article-image

sfgs

You might also like

  • Lulu Exchange
  • Straight Forward

Most Viewed