വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കാനു ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എബ്രഹാം സാമുവല്‍ ദേശീയപതാക ഉയര്‍ത്തി. ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
ഡബ്ല്യൂഎംസി ഗ്ലോബല്‍ അഡൈ്വസറി ചെയര്‍മാനും കെസിഎ പ്രസിഡന്റുമായ ജെയിംസ് ജോണ്‍, ഗ്ലോബല്‍ അസോസിയേറ്റ് ട്രഷറര്‍ ബാബു തങ്ങളത്തില്‍, പ്രൊവിന്‍സ് ട്രഷറര്‍ ഹരീഷ് നായര്‍, കേരളീയ സമാജം മുന്‍ പ്രസിഡണ്ട് ആര്‍ പവിത്രന്‍, അബ്ദുള്‍ മജീദ് തണല്‍, ഫൈസല്‍ പട്ടാണ്ടി തണല്‍, ജി എസ് എസ് ആക്ടിങ് പ്രസിഡന്റ് സതീഷ് കുമാര്‍,.ജനറല്‍ സെക്രട്ടറി ബിനുരാജ്, ഇ.വി രാജീവന്‍, കുടുംബ സൗഹൃദവേദി പേട്രണ്‍ അജിത് കുമാര്‍, അനീഷ് വര്‍ഗീസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
dsfdasfdfs