ആധാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഇനി മൊബൈൽ നമ്പറും അഡ്രസും ഫോൺ വഴി അപ്ഡേറ്റ് ചെയ്യാം
ഷീബ വിജയൻ
ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായി ഇനി ഓഫീസുകളിൽ നേരിട്ടെത്തി ക്യൂ നിൽക്കേണ്ടി വരില്ല. മൊബൈൽ നമ്പറും വിലാസവും ഫോൺ വഴി തന്നെ ലളിതമായി അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ ആപ്ലിക്കേഷൻ യു.ഐ.ഡി.എ.ഐ പുറത്തിറക്കി. ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പിലൂടെ ക്യൂ.ആർ കോഡ് ഉപയോഗിച്ചും പ്രൊഫൈൽ ലോഗിൻ വഴിയും വെരിഫിക്കേഷൻ പൂർത്തിയാക്കാം. ആപ്പിലെ 'അപ്ഡേറ്റ് ആധാർ ഡിറ്റെയിൽസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ പുതിയ വിവരങ്ങൾ നൽകി നിശ്ചിത തുക അടച്ചാൽ അപ്ഡേറ്റ് നടപടികൾ പൂർത്തിയാകും. ഭൗതിക ആധാർ കാർഡുകളുടെ ഉപയോഗം കുറയ്ക്കാനും വേഗത്തിലുള്ള വെരിഫിക്കേഷൻ ഉറപ്പാക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
wadadewasw


