സ്വാതന്ത്ര്യദിനം ; വോയ്‌സ് ഓഫ് ആലപ്പി കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി


ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റി കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി. വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ എ കാറ്റഗറിയിൽ ഇമ്മാനുവൽ മോൻസി ഒന്നാം സ്ഥാനവും ഈതൻ മോൻസി, ഹൈറ അനസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. മികച്ച അവതരണത്തിന് വൈനവ് സ്പെഷൽ പുരസ്‌കാരത്തിന് അർഹനായി. ബി കാറ്റഗറിയിൽ എവ്‌ലിൻ മോൻസി, സന ഫാത്തിമ എന്നിവർക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ. ആഗസ്റ്റ് 14 വരെ ഓൺലൈനായി സ്വീകരിച്ച എൻട്രികളിൽ നിന്ന് വിജയികളായവരെ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. വിജയികൾക്ക് പൊതുപരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

article-image

dsafsvcdfdfssdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed