ഇന്ത്യയിലെ നിപ: യാത്രാനിയന്ത്രണം ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന


ഷീബ വിജയൻ

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത നിപ കേസുകളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ഉൾപ്പെടെ രണ്ട് ജില്ലകളിൽ മാത്രമായി രോഗവ്യാപനം ഒതുങ്ങിനിൽക്കുന്നതിനാൽ ഇത് 'ലോ റിസ്ക്' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗബാധിതർ വ്യാപകമായി യാത്ര ചെയ്തിട്ടില്ലാത്തതിനാൽ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ രോഗം പടരാനുള്ള സാധ്യത വിരളമാണെന്നും അതിനാൽ ഇന്ത്യയിലേക്കുള്ള യാത്രകൾക്കോ വ്യാപാരത്തിനോ നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പശ്ചിമ ബംഗാളിൽ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മുൻകരുതൽ നടപടിയുടെ ഭാഗമായി തായ്‌ലൻഡ്, നേപ്പാൾ, തായ്‌വാൻ എന്നീ രാജ്യങ്ങൾ പശ്ചിമ ബംഗാളിൽ നിന്നുള്ള യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.

article-image

qweeewewweerw

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed