ഫുഡ് ട്രക്കുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി കാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ; പുതിയ നിയമങ്ങൾ ഉടൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈനിലെ ഫുഡ് ട്രക്കുകളുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനായുള്ള നിർണ്ണായക നീക്കങ്ങളുമായി കാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ. അനധികൃതമായി പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ പൊതുജന സുരക്ഷയ്ക്കും ആരോഗ്യത്തിനും വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചത്.

കോവിഡ് കാലത്തിന് ശേഷം ഈ മേഖലയിൽ വലിയ വ്യാപനമുണ്ടായെന്നും എന്നാൽ പലരും നിശ്ചയിച്ച സ്ഥലത്തിന് പുറത്ത് അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ക്യാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മുഹമ്മദ് അൽ സാഹ്‌ലി ചൂണ്ടിക്കാട്ടി. തിരക്കുള്ള സ്ഥലങ്ങൾ കൈക്കലാക്കാനുള്ള ശ്രമം, നിയമപരമായി പ്രവർത്തിക്കുന്ന കടകൾക്ക് സമീപമുള്ള അനധികൃത കച്ചവടം എന്നിവ ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. കൂടാതെ, അനുമതിയില്ലാതെ ജനറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

മറ്റ് ജിസിസി രാജ്യങ്ങളിലെ മാതൃകയിൽ ഫുഡ് ട്രക്കുകൾക്കായി പ്രത്യേക സോണുകൾ നിശ്ചയിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ സ്ഥലുടമകളുടെ അനുമതിയുണ്ടെങ്കിൽ എവിടെയും പ്രവർത്തിക്കാം എന്ന അവസ്ഥ നിയമലംഘനങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ കർശനമായ മേൽനോട്ടവും നിയമനടപടികളും ഉൾക്കൊള്ളുന്ന പുതിയ റെഗുലേറ്ററി മെക്കാനിസം ഉടൻ അവതരിപ്പിക്കുമെന്ന് അൽ സാഹ്‌ലി അറിയിച്ചു.

സംരംഭകരെ പിന്തുണയ്ക്കുന്നതോടൊപ്പം നഗരഭംഗിയും പൊതുസുരക്ഷയും സംരക്ഷിക്കാൻ 'വിഷ്വൽ സോണുകൾ' അനുവദിക്കണമെന്ന് കൗൺസിൽ അംഗം മൈതം അൽ ഹയ്കി നിർദ്ദേശിച്ചു. ഇതിനായി നാല് മുനിസിപ്പാലിറ്റികളും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. മാപ്പിംഗ് വഴി ഈ സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നതോടെ ഫുഡ് ട്രക്ക് മേഖലയിലെ ക്രമക്കേടുകൾക്ക് പരിഹാരമാകുമെന്ന് കൗൺസിൽ പ്രത്യാശ പ്രകടിപ്പിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed