ഐ.സി.എഫ് ബഹ്റൈൻ പൗരസഭ സംഘടിപ്പിച്ചു

ഇന്ത്യയുടെ ആത്മാവ് നിലനിൽക്കുന്നത് ബഹുസ്വരതയിലാണെന്നും ബഹുസ്വരതയുടെ സംരക്ഷണത്തിന് ഭരണഘടന സാക്ഷരത അനിവാര്യമാണെന്നും ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു. 78ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന ശീർഷകത്തിൽ ഐ.സി.എഫ് പൗരസഭ സംഘടിപ്പിച്ചത്. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൗരസഭ അബ്ദുൽ സലാം മുസ് ലിയാരുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ സംഘടന കാര്യ പ്രസിഡന്‍റ് ഷാനവാസ് മദനി ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം പ്രമേയഭാഷണം നടത്തി. ഗഫൂർ കൈപ്പമംഗലം, ബിനു കുന്നന്താനം, രാജീവ് വെള്ളിക്കോത്ത്, ഗഫൂർ ഉണ്ണികുളം, ചെമ്പൻ ജലാൽ എന്നിവർ സംസാരിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
awaqwdefweqw