ബഹ്റൈൻ എം.പിയെ ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തി; 1,000 ദിനാർ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈൻ പാർലമെന്റ് അംഗത്തെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അപകീർത്തിപ്പെടുത്തിയ അഭിഭാഷകന് 1,000 ബഹ്‌റൈൻ ദിനാർ പിഴ ശിക്ഷ. എം.പിക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി ഈ തുക നൽകാൻ ഹൈ സിവിൽ കോടതി ഉത്തരവിട്ടു. പിഴത്തുകയ്ക്ക് പുറമെ കോടതി ചെലവുകളും 100 ദിനാർ അഭിഭാഷക ഫീസും പ്രതി നൽകണം.

2025-ൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ക്ലിപ്പാണ് കേസിനാധാരം. എം.പി നിയമവിരുദ്ധമായ ഒരു കൂട്ടായ്മയിൽ പങ്കെടുത്തുവെന്നായിരുന്നു അഭിഭാഷകന്റെ ആരോപണം. ഏകദേശം 25,000 ഫോളോവേഴ്‌സുള്ള അക്കൗണ്ടിലൂടെ വീഡിയോ പ്രചരിച്ചതോടെ തന്റെ അന്തസ്സിനും സാമൂഹിക പദവിക്കും വലിയ രീതിയിൽ ക്ഷതമേറ്റുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പി പരാതി നൽകിയത്.

തനിക്കെതിരെ വ്യാജാരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയെന്ന എം.പിയുടെ ക്രിമിനൽ പരാതിയിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തിയിരുന്നു. ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയ കോടതി, എം.പിയുടെ വ്യക്തിത്വത്തെ പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് നിരീക്ഷിച്ചാണ് വിധി പുറപ്പെടുവിച്ചത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed