കേരള കാത്തലിക് അസോസിയേഷൻ 'പരമ്പര 2024' സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു
കേരള കാത്തലിക് അസോസിയേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്‌സും ചേർന്ന് പരമ്പര 2024 എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് സമ്മർ ക്യാമ്പിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയാണ് സമ്മർ ക്യാമ്പ് സമയം. ജൂലൈ ഒന്നിന് ആരംഭിക്കുന്ന സമ്മർ ക്യാമ്പ് ഓഗസ്റ്റ് 29നു അവസാനിക്കും. അവാർഡ് നേടിയ അദ്ധ്യാപകനും സാംസ്കാരിക അംബാസഡറും പ്രശസ്ത കലാകാരനുമായ അക്ഷോഭ്യ ഭാരദ്ധ്വാജ് ആണ് ക്യാമ്പ് ഡയറക്ടർ. ആകാശവാണിയിലെ ഗ്രേഡ് ആർട്ടിസ്റ്റും വിദ്യാഭ്യാസ വിചക്ഷണനുമായ ഐഐപിഎയുടെ പ്രിൻസിപ്പൽ ഡോ. ജി. ബാബുവാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്.
സമ്മർ ക്യാമ്പ്യുടെ ശിൽപി ഐഐപിഎ ചെയർമാൻ അമ്പിളിക്കുട്ടന്റെ സാന്നിധ്യം കുട്ടികൾക്ക് പ്രചോദനമാകും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ആത്മവിശ്വാസം വളർത്തുന്നതിലും കല, സംഗീതം, സംസ്കാരം തുടങ്ങിയ മേഖലകളിലേക്കുള്ള പരിചയപ്പെടുത്തലിലും ക്യാമ്പ് സഹായകമാകും.
adsfdsf