ഹജ്ജ് നിർവഹിക്കാനെത്തിയ മലായാളി തീർഥാടകൻ മദീനയിൽ മരിച്ചു


ഹജ്ജ് നിർവഹിക്കാനെത്തിയ മലായാളി തീർഥാടകൻ മദീനയിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി കരിമ്പനക്കൽ അബൂബക്കർ ഹാജി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന  സഹോദരിമാരായ പാത്തുമ്മക്കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരോടൊപ്പം ജൂൺ അഞ്ചിന് കൊച്ചിയിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലാണ് ഇദ്ദേഹം മദീനയിലെത്തിയത്. 

ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ബുധനാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം  മദീനയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed