സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി


കെ.ടി ജലിലിന്‍റെ പരാതിയിൽ‍ കന്‍റോൺമെന്‍റ് പോലീസ് റജിസ്റ്റർ‍ ചെയ്ത കേസിൽ‍ സ്വപ്നയും സരിത്തും നൽ‍കിയ മുൻ‍കൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ‍ സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് സംസ്ഥാന സർ‍ക്കാർ‍ കോടതിയിൽ‍ അറിയിച്ചു. 

ഈ കേസിൽ‍ സരിത്ത് പ്രതിയല്ല. അറസ്റ്റുണ്ടാകുമെന്ന ഭീതി ആവശ്യമില്ലാത്ത സാഹചര്യത്തിൽ‍ ഹർ‍ജി നിലനിൽ‍ക്കുന്നതല്ലെന്ന് സർ‍ക്കാർ‍ കോടതിയിൽ‍ വാദിച്ചു. ഈ വാദം പരിഗണിച്ചാണ് കോടതി ഇരുവരുടെയും മുൻകൂർ‍ ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കോടതി പറഞ്ഞു.

You might also like

Most Viewed