വനി­തകൾ‍ക്ക് ലൈസൻസ് : ഹൗസ് ഡ്രൈ­വർ‍­മാ­ർ‍­ക്ക് ജോ­ലി നഷ്ടമാകുമെന്ന് റി­പ്പോ­ർ­ട്ടു­കൾ


റിയാദ് : സൗദിയിൽ സ്ത്രീ­കളും നിരത്തുകൾ കയ്യടക്കിയതോടെ രാജ്യത്തെ പകു­തി­യോ­ളം ഹൗസ് ഡ്രൈ­വർ‍­മാ­ർ‍­ക്ക് ജോ­ലി­യു­പേ­ക്ഷി­ക്കേ­ണ്ടി­ വരു­മെ­ന്ന് റി­പ്പോ­ർ­ട്ടു­കൾ. വനി­തകളെ­ ജോ­ലി­സ്ഥലത്ത് എത്തി­ക്കാ­നും കു­ട്ടി­കളെ­ സ്കൂ­ളി­ലെ­ത്തി­ക്കാ­നു­മാണ് ഭൂ­രി­ഭാ­ഗം പേ­രും ഹൗസ് ഡ്രൈ­വർ­മാ­രെ­ നി­യമി­ച്ചി­ട്ടു­ള്ളത്. പു­തി­യ സാ­ഹചര്യത്തിൽ‍ ഇത് വി­ദേ­ശി­ ഡ്രൈ­വർ‍­മാ­ർ‍­ക്ക് തി­രി­ച്ചടിയാ­കും.  സൗ­ദി­യി­ലാ­കെ­യു­ള്ള ഹൗസ് ഡ്രൈ­വർ‍­മാ­രു­ടെ­ എണ്ണം പത്ത് ലക്ഷത്തി­ലേ­റെ­ വരും.സ്വദേ­ശി­ കു­ടുംബങ്ങളു­ടെ­ ബജറ്റിൽ‍ നല്ലൊ­രു­ തു­ക നീ­ക്കി­ വെ­ക്കു­ന്നു­ണ്ട് ഹൗസ് ഡ്രൈ­വർ‍­മാ­ർ‍­ക്കും വീ­ട്ടു­ ജോ­ലി­ക്കാ­ർ‍­ക്കും. 33 ബി­ല്­യൻ റി­യാൽ‍ രാ­ജ്യത്ത് ഹൗസ് ഡ്രൈ­വർ‍­മാ­ർ‍­ക്ക് വേ­ണ്ടി­ ചെ­ലവഴി­ക്കു­ന്നു­ണ്ടെ­ന്നാണ് കണക്ക്. വനി­തകൾ‍ ഡ്രൈവ് ചെ­യ്യാൻ തു­ടങ്ങി­യതോ­ടെ­ പ്രതി­സന്ധി­യി­ലാണ് ഭൂ­രി­ഭാ­ഗം ഹൗസ് ഡ്രൈ­വർ‍­മാ­രും. 

50 ശതമാ­നത്തോ­ളം ഹൗസ് ഡ്രൈവർ‍­മാ­രു­ടെ­ സേ­വനത്തിൽ‍ നി­ന്ന് സ്വദേ­ശി­ കു­ടുംബങ്ങൾ‍ പി­ന്മാ­റു­മെ­ന്ന് സാ­ന്പത്തി­ക മാ­ധ്യമങ്ങൾ‍ പറയു­ന്നു­. ഇതിന് അടി­വരയി­ടു­ന്നു­ സൗ­ദി­ കു­ടുംബി­നി­കൾ‍.  വനി­തകളു­ടെ­ ബു­ദ്ധി­മു­ട്ട് മാ­ത്രം കരു­തി­യാണ് ഭൂ­രി­ഭാ­ഗം പു­രു­ഷന്‍മാ­രും ഡ്രൈ­വർ‍­മാ­രെ­ നി­യോ­ഗി­ച്ചത്. ജോ­ലി­ സ്ഥലത്തേ­ക്കും സ്കൂ­ളി­ലേ­ക്കും ചെ­റി­യ ദൂ­രം മാ­ത്രമാ­യതി­നാൽ‍ അതിന് വേ­ണ്ടി­ മാ­ത്രം ഡ്രൈ­വർ‍­മാ­രെ­ നി­ല നി­ർ‍­ത്തേ­ണ്ടയെ­ന്ന നി­ലപാ­ടി­ലാണ് ഭൂ­രി­ഭാ­ഗം പേ­രും. വി­ദേ­ശ ഹൗസ് ഡ്രൈ­വർ‍­മാ­രെ­ പി­രി­ച്ചു­ വി­ടു­ന്നതോ­ടെ­ ദേ­ശീ­യ ആളോ­ഹരി­ വരു­മാ­നം വർ‍­ദ്ധി­ക്കും.

സ്ത്രീ­കൾ­ക്ക് 2018 ജൂൺ 24 മു­തൽ രാ­ജ്യത്ത് വാ­ഹനങ്ങൾ ഓടി­ക്കാൻ അനു­മതി­ നൽ­കു­മെ­ന്ന് ഭരണാ­ധി­കാ­രി­ സൽ­മാൻ രാ­ജാ­വി­ന്റെ­ പ്രഖ്യാ­പനം കഴി­ഞ്ഞ വർ­ഷമാണ് ഉണ്ടാ­യത്. ഡ്രൈ­വിംഗ് ലൈ­സൻ­സ് സന്പാ­ദി­ച്ച സ്ത്രീ­കൾ ശനി­യാ­ഴ്ച അർ­ദ്ധരാ­ത്രി­ കഴി­ഞ്ഞ ഉടൻ­തന്നെ­ േ­റാ­ഡു­കൾ കയ്യടക്കി­യി­രു­ന്നു­. അവരിൽ സ്വദേ­ശി­ വനി­തകളും മലയാ­ളി­കൾ ഉൾ­പ്പെ­ടെ­യു­ള്ള പ്രവാ­സി­കളും ഉണ്ടാ­യി­രു­ന്നു­. ആദ്യ ദി­നം തന്നെ­ ലൈ­സൻ­സു­മാ­യി­ അരലക്ഷത്തോ­ളം പേർ വണ്ടി­യോ­ടി­ച്ചു­ എന്നാണ് കണക്ക്. സ്ത്രീ­കളു­ടെ­ കന്നി­യോ­ട്ടം കാ­ണാൻ തെ­രു­വു­കളിൽ വൻ ജനാ­വലി­ എത്തി­യി­രു­ന്നു­. പലയി­ടത്തും പൂ­ച്ചെ­ണ്ടു­കൾ നൽ­കി­ പു­രു­ഷ പോ­ലീ­സു­കാർ സ്ത്രീ­ ഡ്രൈ­വർ­മാ­രെ­ അഭി­നന്ദി­ച്ചു­. 2011 മു­തൽ വണ്ടി­ ഓടി­ക്കാ­നു­ള്ള സ്ത്രീ­കളു­ടെ­ അവകാ­ശത്തിന് വേ­ണ്ടി­യു­ള്ള പോ­രാ­ട്ടം രാ­ജ്യത്ത് നടക്കു­ന്നു­ണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed