രഞ്ജിത്തിനെതിരെ കൂടുതൽ അന്വേഷണം; വീണ്ടും കസ്റ്റഡി അപേക്ഷയുമായി പോലീസ്


ഷീബ വിജയൻ

ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട സംവിധായകൻ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യാനായി വിട്ടുനൽകണമെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെ മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും പിറ്റേന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ രഞ്ജിത്ത് അന്വേഷണത്തോട് വേണ്ടത്ര സഹകരിക്കുന്നില്ലെന്നും അതിനാൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നുമാണ് പോലീസിന്റെ വാദം. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലും പോലീസിന്റെ കസ്റ്റഡി അപേക്ഷയിലും സി.ജെ.എം കോടതിയിൽ ഇന്നും വാദം തുടരും. നടിയുടെ അഭിനയം ശരിയല്ലാത്തതിനാൽ സീനുകൾ വെട്ടിക്കുറച്ചതാണ് പരാതിക്ക് പിന്നിലെന്ന വാദത്തിൽ രഞ്ജിത്ത് ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

article-image

adsdfsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed