കശ്മീരിൽ ലഷ്‌കർ ഭീകരശൃംഖല തകർത്തു; അഞ്ച് പേർ പിടിയിൽ


ഷീബ വിജയൻ
ജമ്മു കശ്മീരിൽ നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തയ്ബയുടെ വൻ ശൃംഖല പോലീസ് തകർത്തു. രണ്ട് പാക് ഭീകരർ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. 16 വർഷമായി ഇന്ത്യയിൽ തങ്ങി ലഷ്‌കർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അബു ഹുറൈറ, ഖുബൈബ് എന്നീ പാക് സ്വദേശികളാണ് അറസ്റ്റിലായ പ്രമുഖർ. ഇവർക്ക് ഒളിത്താവളവും ഭക്ഷണവും ഒരുക്കി നൽകിയ മൂന്ന് ശ്രീനഗർ സ്വദേശികളും വലയിലായിട്ടുണ്ട്.

ഹരിയാന, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. ഏകദേശം 40 ഓളം വിദേശ ഭീകരരെ നിയന്ത്രിച്ചിരുന്ന ഇവരുടെ പക്കൽ നിന്ന് എകെ-47 റൈഫിളുകൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ എന്നിവയുൾപ്പെടെയുള്ള ആയുധശേഖരവും ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

article-image

dfsdsfdssds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed