അതിഥി തൊഴിലാളികൾക്ക് ആശ്വാസം; അഞ്ച് കിലോ സിലിണ്ടർ ക്വാട്ട വർദ്ധിപ്പിച്ചു


ഷീബ വിജയൻ
രാജ്യത്തെ പാചകവാതക പ്രതിസന്ധി കണക്കിലെടുത്ത് അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിതരണം കേന്ദ്രസർക്കാർ ഇരട്ടിയാക്കി. ഗാർഹിക കണക്ഷനില്ലാത്ത തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ മാത്രം നൽകി എളുപ്പത്തിൽ സിലിണ്ടർ ലഭ്യമാക്കുന്ന രീതിയാണിത്.

പാചകവാതക ക്ഷാമം മൂലം പ്രധാന നഗരങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നത് വ്യവസായ മേഖലയെ ബാധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ. ഫെബ്രുവരിയിൽ ശരാശരി 77,000 സിലിണ്ടറുകൾ വിതരണം ചെയ്തിരുന്ന സ്ഥാനത്ത് കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തിലധികം സിലിണ്ടറുകളാണ് വിതരണം ചെയ്തത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയും സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്.

article-image

adsdsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed