ജു­മേ­റയിൽ പു­തി­യ ബസ്- ടാ­ക്സി­ ലെ­യിൻ വരു­ന്നു


ദു­ബൈ : ബസ്സു­കൾ­ക്കും ടാ­ക്സി­കൾ­ക്കും മാ­ത്രമാ­യു­ള്ള ലെ­യി­നി­ന്റെ­ മൂ­ന്നാംഘട്ടം ജൂ­ലൈ ഒന്നിന് തു­റക്കും. ദു­ബൈ റോ­ഡ്സ് ആൻ­ഡ് ട്രാ­ൻ­സ്പോ­ർ­ട്ട് അതോ­റി­റ്റി­യാണ് ഇക്കാ­ര്യം അറി­യി­ച്ചത്. 1.8 കി­.മീ­റ്റർ നീ­ളമു­ള്ള പു­തി­യ ലെ­യിൻ ജു­മേ­റ ലെ­യ്ക്സ് മെ­ട്രോ­ േസ്റ്റഷന് സമീ­പമാണ് തു­റക്കു­ന്നത്. ബസ്സു­കളും ടാ­ക്സി­കളും ഒഴി­ച്ച് മറ്റ് വാ­ഹനങ്ങൾ ഈ ലൈൻ ഉപയോ­ഗി­ച്ചാൽ 600 ദി­ർ­ഹം പിഴ ലഭി­ക്കും. കഴി­ഞ്ഞ രണ്ട് മാ­സമാ­യി­ പരീ­ക്ഷണാ­ത്മകമാ­യി­ ഈ ലെ­യിൻ തു­റന്നി­രു­ന്നെ­ങ്കി­ലും പി­ഴ ഈടാ­ക്കി­യി­രു­ന്നി­ല്ല. ഔദ്യോ­ഗി­കമാ­യ അറി­യി­പ്പു­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും ഈ ലെ­യിൻ ഉപയോ­ഗി­ക്കു­ന്ന മറ്റ് വാ­ഹനങ്ങളു­ടെ­ എണ്ണം വളരെ­ കു­റവാ­യി­രു­ന്നെ­ന്ന് ആർ.ടി­.എ ട്രാ­ൻ­സ്പോ­ർ­ട്ടേ­ഷൻ വി­ഭാ­ഗം തലവൻ അദേൽ ശക്രി­ പറഞ്ഞു­. 

രണ്ടു­ ഘട്ടങ്ങളാ­യി­ പ്രത്യേ­ക ബസ്- ടാ­ക്സി­ ലെ­യി­നു­കൾ നടപ്പാ­ക്കി­യതോ­ടെ­ പൊ­തു­ ബസ്സു­കൾ ഉപയോ­ഗി­ക്കു­ന്നവരു­ടെ­ എണ്ണം കൂ­ടി­യി­ട്ടു­ണ്ട്. കൃ­ത്യസമയം പാ­ലി­ക്കാൻ കഴി­യു­ന്നതും, മറ്റ്­ സൗ­കര്യങ്ങളും കൂ­ടു­തൽ യാ­ത്രക്കാ­രെ­ ബസ് യാ­ത്രക്ക് പ്രേ­രി­പ്പി­ക്കു­ന്നു­ണ്ടെ­ന്ന് അദേൽ ശക്രി­ അഭി­പ്രാ­യപ്പെ­ട്ടു­. യാ­ത്രാ­സമയം കു­റയ്ക്കാനും, ഗതാ­ഗത തടസ്സം ഒഴി­വാ­ക്കാനും പദ്ധതി പ്രയോജനപ്പെടും. 2010 ലാണ് ആദ്യമാ­യി­ പ്രത്യേ­ക ബസ്- ടാ­ക്സി­ ലെ­യിൻ നി­ൽ­വി­ൽ­വന്നത്. മൻ­ഖൂൽ സ്ട്രീ­റ്റി­ൽ­നി­ന്ന് അൽ ഖലീജ് സ്ട്രീ­റ്റ് വരെ­യു­ള്ള ആറ്് കി­ലോ­മീ­റ്ററാണ് ഇതി­ന്റെ­ ദൈ­ർ­ഘ്യം. 2011-ൽ തി­രക്കേ­റി­യ നൈഫ് സ്ട്രീ­റ്റ് കൂ­ടി­ ഉൾ­പ്പെ­ടു­ത്തി­ രണ്ടാം ഘട്ടം ഗതാ­ഗതത്തി­നാ­യി­ തു­റന്നു­. പദ്ധതി­യു­ടെ­ മൂ­ന്നാംഘട്ടമാണ് ജൂ­ലൈയിൽ ജു­മേ­റയിൽ തു­റക്കു­ന്നത്.

ബസ്സു­കൾ­ക്കും ടാ­ക്സി­കൾ­ക്കും പു­റമേ­ ദു­ബൈ പോ­ലീ­സ്, സി­വിൽ ഡി­ഫൻ­സ്, ആംബു­ലൻ­സ് തു­ടങ്ങി­യ അടി­യന്തര സേ­വനങ്ങൾ­ക്കും ഈ ലെ­യിൻ ഉപയോ­ഗി­ക്കാം. ദു­ബൈ­യിൽ ബസ്സു­കൾ­ക്കാ­യി­ പ്രത്യേ­ക ലെ­യി­നു­കൾ തു­റക്കാ­നും ആലോ­ചനയു­ണ്ട്. 2019-ഓടെ­ 32 കി­.മീ­റ്റർ ബസ് ലെ­യി­നു­കൾ നി­ർ­മ്മി­ക്കാ­നാണ് പദ്ധതി­. മൻ­ഖൂൽ, അൽ റാ­ഷി­ദ്, അമ്മൻ സ്ട്രീ­റ്റ് എന്നി­വി­ടങ്ങളിൽ ആദ്യ ഘട്ടം തുറക്കും. യാ­ത്രാ­സമയം കു­റയ്ക്കാ­നും, ഗതാ­ഗത തടസ്സം ഒഴി­വാ­ക്കാ­നും, കൂ­ടു­തൽ ആളു­കൾ പൊ­തു­വാ­ഹനങ്ങൾ ഉപയോ­ഗി­ക്കു­ന്നത് പ്രോ­ത്സാ­ഹി­പ്പി­ക്കാ­നും ഇത് സഹാ­യമാ­കും. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed