ഇറക്കുമതി ലൈസൻസുള്ള കന്പനികൾക്ക് ഇനി ഓൺലൈൻ വഴി കസ്റ്റംസ് ഫീസ് അടയ്ക്കാം
കുവൈത്ത് സിറ്റി : ഇറക്കുമതി ലൈസൻസുള്ള കന്പനികൾക്ക് കസ്റ്റംസ് ഫീസ് ഓൺലൈൻ വഴി അടയ്ക്കാൻ സൗകര്യം. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും സമയലാഭവും ലഭ്യമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് അധികൃതർ അറിയിച്ചു. കസ്റ്റംസ് വെബ്സൈറ്റിൽ കസ്റ്റംസ് ഫീസ് ഓൺലൈൻ വഴി അടയ്ക്കാലുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കസ്റ്റംസ് പൊതുഭരണ വിഭാഗം അറിയിച്ചു. www.customs.gov.kw എന്നതാണ് വെബ്സൈറ്റ് വിലാസം.
കന്പനികൾ കസ്റ്റംസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും അക്കൗണ്ട് തുടങ്ങുന്നതിന് ആവശ്യമായ രേഖകൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ സമർപ്പിക്കുകയും വേണം. എസ്റ്റാബ്ലിഷ്മെന്റ് കരാർ, ഇറക്കുമതി ലൈസൻസ്, സിവിൽ ഐ.ഡി കാർഡ്, അധികാരപ്പെടുത്തപ്പെട്ട ഒപ്പ്, വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസ്, കസ്റ്റംസ് ഡിക്ലറേഷൻ അപ്രൂവൽ, ഇൻഡസ്ട്രിയൽ ലൈസൻസ് എന്നിവയുടെ കോപ്പികളാണ് സമർപ്പിക്കേണ്ടത്. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും സമയലാഭവും ലഭ്യമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് അധികൃതർ അറിയിച്ചു.




