മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു


ഷീബ വിജയൻ

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. നോയിഡയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഉത്തർപ്രദേശിൽ നിന്നുള്ള ഈ തലമുതിർന്ന നേതാവ് ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളിൽ നിർണ്ണായകമായ പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 1978-ൽ മീററ്റിൽ നിന്ന് ലോക്‌സഭയിലെത്തിയ അവർ ദീർഘകാലം എം.പി ആയും എം.എൽ.എ ആയും സേവനമനുഷ്ഠിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതലയും അവർ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച നേതാക്കളിൽ ഒരാളെയാണ് മൊഹ്‌സിനയുടെ വിയോഗത്തിലൂടെ നഷ്ടമായത്.

 

article-image

esdsdfdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed