പ്രഥമ വനിതാ കാർഗോ ഫ്ളൈറ്റ് സർവീസ് നടത്തി ഖത്തർ എയർവേയ്‌സ് കാർഗോ


വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് മുതൽ പൈലറ്റ് ഉൾപ്പെടെ എല്ലാവരും വനിതകൾ. ലോക വനിതാ ദിനത്തിന്റെ ഭാഗമായി പ്രഥമ വനിതാ കാർഗോ ഫ്ളൈറ്റ് സർവീസ് നടത്തി ഖത്തർ എയർവേയ്‌സ് കാർഗോ. ഹമദ് വിമാനത്താവളത്തിൽ നിന്ന്  ഷാങ്ഹായ് പുഡോങ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഈ മാസം 5നാണ് പെൺ പെരുമയിൽ കാർഗോ ഫ്ളൈറ്റ് പറന്നുയർന്നത്.

കാർഗോ കൈകാര്യം ചെയ്ത ഹമദ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾ, കാബിൻ ക്രൂ, പൈലറ്റ് മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത് വനിതകൾ മാത്രം. ഖത്തർ എയർവേയ്‌സിന്റ വിമാനങ്ങളിലും കമ്പനിയിലും വിവിധ തസ്തികകളിലുള്ള വനിതാ പ്രാതിനിധ്യം വ്യക്തമാക്കുകയായിരുന്നു ലക്ഷ്യം. വനിതാ ജീവനക്കാരെ ഒന്നിച്ചു ചേർക്കുന്നതിനും വ്യോമ മേഖലയിൽ വനിതകളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനുമാണ് ഈ ആഴ്ച സമർപ്പിക്കുന്നതെന്ന് കമ്പനി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ വ്യക്തമാക്കി.

ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി കമ്പനിയിലെ വനിതാ എൻജിനീയർമാർക്കായി ഖത്തർ എയർവേയ്‌സിന്റെ ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് സെന്ററിൽ സന്ദർശനവും സംഘടിപ്പിച്ചിരുന്നു. വനിതാ ഷെഫുകളുടെ പാചക മാസ്റ്റർ ക്ലാസുകൾ, ആരോഗ്യ ബോധവൽക്കരണം, യോഗ ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികളാണ് നടന്നത്.

article-image

േ്ൂൂ

You might also like

  • Lulu Exhange
  • NEC REMIT

Most Viewed