ആരോഗ്യനില മോശം; സിദ്ദുവിനെ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി


കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് നടപടി. ജയിലിലായതിന് ശേഷം സിദ്ദു ആഹാരം ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 1988ൽ നടുറോഡിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണു സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷത്തെ കഠിനതടവു വിധിച്ചത്.

മയക്കുമരുന്നുകേസിൽ ആരോപണവിധേയനായ പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ഇന്ദർജീത് സിംഗിനൊപ്പം സിദ്ദുവിനെ പാർപ്പിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ചട്ടങ്ങൾ കൃത്യമായി പിന്തുടർന്നാണു സിദ്ദുവിന്‍റെ ശിക്ഷ നടപ്പാക്കുന്നതെന്നും ഒരു തരത്തിലുള്ള വീഴ്ചയും ഇല്ലെന്നും പട്യാല ജയിൽ അധികൃതർ വിശദീകരിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed