ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിനിടെ അഭിഭാഷകന് വെടിയേറ്റു


ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്യാനുള്ള റീൽസ് ചിത്രീകരണത്തിനിടെ അബദ്ധവശാൽ അഭിഭാഷകന് എയർഗണ്ണിൽനിന്നു വെടിയേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തു.

കളമശേരി സ്വദേശികളായ അർജുൻ(22), ഉബൈസ്(29) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ വധശ്രമത്തിനു കേസെടുത്തു. ഞായറാഴ്ച പുലർച്ചെ 12ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തായിരുന്നു ചിത്രീകരണം നടന്നത്. 

ഇതിനിടയിൽ അഭിഭാഷകനായ പറവൂർ കടുങ്ങല്ലൂർ സ്വദേശി അജ്മൽ അലി(29)യുടെ നെറ്റിയിൽ വെടിയേൽക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. ഇദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിട്ടയച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed