ഇന്ത്യൻ സൈന്യത്തിന് ഇനി പുതിയ യൂണിഫോം


ഇനി മുതൽ‍ ഇന്ത്യൻ സൈന്യത്തിന് പുതിയ യൂണിഫോം. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡിൽ‍ പുതിയ ഫീൽ‍ഡ് യൂണിഫോം ഇന്ത്യൻ‍ സൈന്യം ഔദ്യോഗികമായി പുറത്തിറക്കി. രാവിലെ ഡൽ‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ‍ പുഷ്പചക്രം അർ‍പ്പിച്ച ശേഷമാണ് 74−ാം കരസേന ദിനാഘോഷങ്ങൾ‍ക്ക് തുടക്കമായത്. സൈനികരുടെ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറൽ‍ എം.എം നരവനെ സേന മെഡലുകളും വിതരണം ചെയ്തു. ഈ സമയം അവതരിപ്പിച്ച പരേഡിലാണ് പുതിയ യൂണിഫോം പൊതുജനങ്ങൾ‍ക്ക് മുന്നിൽ‍ പ്രദർ‍ശിപ്പിച്ചത്.

നാഷണൽ‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ യൂണിഫോം രൂപപ്പെടുത്തിയത്. യുഎസ് ആർ‍മി ഉപയോഗിക്കുന്ന ഡിജിറ്റൽ‍ പാറ്റേൺ മോഡലിൽ‍ ഉള്ളതാണ് ഈ യൂണിഫോം. ഇൻസർ‍ട്ട് ചെയ്യണ്ട എന്നതാണ് യൂണിഫോമിന്റെ ഒരു പ്രത്യേകത. യൂണിഫോമിന് അടിയിലായിരിക്കും ഇതിന്റെ ബെൽ‍റ്റ് വരുന്നത്. എർ‍ത്തേൺ, ഒലിവ് നിറങ്ങളാണ് വസ്ത്രത്തിൽ‍ ഉപയോഗിച്ചിരിക്കുന്നത്. ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാകില്ലെന്നതാണ് ഈ നിറങ്ങൾ‍ ഉപയോഗിക്കാൻ കാരണം.

സ്ത്രീകൾ‍ക്കും പുരുഷന്മാർ‍ക്കും ഒരേ പോലെ സൗകര്യപ്രദമായ രീതിയിലാണ് ഇത് രൂപകൽ‍പ്പന ചെയ്തിരിക്കുന്നത്. കരസേനയിലെ 13 ലക്ഷത്തോളം വരുന്ന സൈനികർ‍ ഈ വർ‍ഷം മുതൽ‍ പുതിയ ഫീൽ‍ഡ് യൂണിഫോമിലേക്ക് മാറും. തദ്ദേശീയമായി രൂപകൽ‍പ്പന ചെയ്തത് ആയുധങ്ങളും സൈനിക പരേഡിൽ‍ പ്രദർ‍ശിപ്പിച്ചു.

You might also like

Most Viewed