ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു


ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. നൈനിറ്റാളിലെ രാംഗഡിലാണ് മേഘവിസ്ഫോടനമുണ്ടായത്. നൈനിറ്റാളിൽ നദി കരകവിഞ്ഞ് ഒഴുകുകയാണ്. കനത്തമഴയെ തുടർന്ന് കെട്ടിടങ്ങളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി കനത്തമഴയാണ് ഉത്തരാഖണ്ഡിൽ പെയ്യുന്നത്. നേപ്പാളിൽനിന്നുള്ള മൂന്ന് തൊഴിലാളികൾ മഴക്കെടുതിയിൽ മരിക്കുകയും ചെയ്തു. ചാർധാം തീർഥാടകരോടു യാത്ര താത്കാലികമായി നിർത്തിവയ്ക്കാൻ അധികൃതർ നിർദേശിച്ചു.

You might also like

Most Viewed